NEWS
കൊല്ലത്ത് സംശയരോഗത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
20/06/2025 05:47 PM IST
nila

കൊല്ലത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കൊല്ലം കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുക (39)യാണ് കൊല്ലപ്പെട്ടത്. സംശയരോഗത്തെ തുടർന്ന് രേണുകയെ ഭർത്താവ് സനുകുട്ടൻ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയതിന് ശേഷം സ്ഥലംവിട്ട സനുകുട്ടനായി കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മക്കളുടെ മുന്നിൽനിന്ന് രേണുകയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. സനുകുട്ടൻ സംശയരോഗത്തിന് അടിമയാണെന്ന് കുടുംബം പൊലീസിന് മൊഴി നൽകി. ഇതിന്റെ പേരിൽ വഴക്ക് പതിവാണെന്നും കുടുംബം പറയുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











